Wed, 5 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ozhakkanad-Karithodu Road

Kottayam

ഒ​ഴ​ക്ക​നാ​ട് - കാ​രി​ത്തോ​ട് റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി

എ​രു​മേ​ലി: ഒ​ഴ​ക്ക​നാ​ട് കാ​രി​ത്തോ​ട് ഭാ​ഗ​ത്തെ റോ​ഡ​രി​കി​ൽ പു​ഴു​ക്ക​ൾ നി​റ​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മെം​ബ​ർ പി.​ഡി. ദി​ഗീ​ഷി​ന് സ്ഥ​ല​ത്തെ​ത്തി മാ​ലി​ന്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഉ​ട​മ​സ്ഥ​നെ വ്യ​ക്ത​മാ​ക്കു​ന്ന തെ​ളി​വാ​യി വൈ​ദ്യു​തി ബി​ൽ കി​ട്ടി. ഗ​വ​ൺ​മെ​ന്‍റ് വെ​റ്റ​റി​ന​റി ഡോ​ക്ട​റു​ടെ പേ​രും ഫോ​ൺ ന​മ്പ​റു​മാ​ണ് ബി​ല്ലി​ൽ തെ​ളി​വാ​യി കി​ട്ടി​യ​ത്.

എ​ന്നാ​ൽ ഈ ​ന​മ്പ​റി​ൽ വി​ളി​ച്ച​പ്പോ​ൾ മാ​ലി​ന്യം ത​ന്‍റേ​ത​ല്ലെ​ന്നും താ​ൻ വാ​ട​ക​യ്ക്ക് ന​ൽ​കി​യ വീ​ട്ടു​കാ​ർ പ​റ്റി​ച്ച പ​ണി ആ​ണെ​ന്നു​മാ​ണ് ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. ഡോ​ക്ട​റു​ടെ വീ​ട് വാ​ട​ക​യ്ക്ക് എ​ടു​ത്ത ആ​ൾ വീ​ട്ടി​ൽ ന​ട​ത്തി​യ സ്വ​കാ​ര്യ പ​രി​പാ​ടി​ക്ക് ഒ​രു​ക്കി​യ ഭ​ക്ഷ​ണ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് റോ​ഡ​രി​കി​ൽ ത​ള്ളി​യ​ത്.

പ​രി​പാ​ടി​ക്ക് ഭ​ക്ഷ​ണം ഒ​രു​ക്കി​യ​വ​ർ ത​ന്നെ മാ​ലി​ന്യം പ്ര​തി​ഫ​ലം വാ​ങ്ങി കൊ​ണ്ടു പോ​യി ത​ള്ളി​യ​താ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ മ​ന​സി​ലാ​യ​താ​യി മെം​ബ​ർ പ​റ​ഞ്ഞു. പ​രാ​തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പി​ഴ അ​ട​ക്കം കേ​സെ​ടു​ത്ത​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. മാ​ലി​ന്യം വാ​ട​ക വീ​ടി​ന്‍റെ ഉ​ട​മ​സ്ഥ​ർ എ​ത്തി നീ​ക്കു​ക​യും ചെ​യ്തു.

Latest News

Corehub Up